CovidEditor's ChoiceLatest NewsNationalNewsWorld
ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.

ന്യൂഡൽഹി/ കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി തീരുമാനിച്ചിരുന്നത്. സന്ദർശനം റദ്ദാക്കേണ്ടിവന്ന വിവാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി. ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത വന്നതിനു തൊട്ടു പിറകെയാണ് ഇന്ത്യാ സന്ദർശനം റദ്ദാക്കിയ അറിയിപ്പുണ്ടാകുന്നത്.