Kerala NewsLatest News
വിസ്മയ കേസ്; കിരണ്‍ കുമാറിനെ പുറത്താക്കിയത് കൃത്യമായ മൊഴിയും തെളിവും പരിശോധിച്ച്: മന്ത്രി ആന്‍റണി രാജു
കൃത്യമായ മൊഴിയും തെളിവും പരിശോധിച്ചാണ് വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പുറത്താക്കിയതെന്ന് മന്ത്രി ആന്‍റണി രാജു. വകുപ്പുതല നടപടിക്ക് പൊലീസ് കേസുമായി ബന്ധമില്ല. കിരണ്‍ കുമാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലായിരുന്നെന്നും ആന്‍റണി രാജു പറഞ്ഞു.
സര്‍വീസ് റൂള്‍ അനുസരിച്ചാണ് പിരിച്ച് വിട്ടതെന്ന് മന്ത്രി പറഞ്ഞു. ക്രിമിനല്‍ കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ല. കിരണ്‍കുമാറിന്‍റെ വിശദീകരണം നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. കേസില്‍ പ്രതിയായ കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.