സ്വകാര്യ ബസ് വ്യവസായം തകര്‍ച്ചയില്‍; സര്‍ക്കാര്‍ പാക്കേജ് വേണമെന്ന് ബസുടമകള്‍
ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തില്‍ ബസുകള്‍ കട്ടപ്പുറത്തായതോടെ സ്വകാര്യ ബസ് വ്യവസായമേഖല തകര്‍ച്ചയില്‍. ഒന്നരമാസമായി ബസുകള്‍ സര്‍വിസ് നടത്താത്തതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമകള്‍ക്കുണ്ടാകുന്നത്. സംസ്ഥാനത്ത് 12,500 സ്വകാര്യ ബസുകളാണുള്ളത്.
ചെറുകിടക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനോ സര്‍വിസ് തുടര്ന്നുപോകാനോ കഴിയാത്ത സ്ഥിതിയാണ്. മേഖലയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലാണ്. ബസ് തൊഴിലാളികള്‍ക്ക് പുറമെ വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍, സ്പെയര്‍പാര്‍ട്സ് കച്ചവടക്കാര്‍, ബസ്സ്റ്റാന്‍ഡുകളിലെ കച്ചവടക്കാര്‍, ടയര്‍ റീസോളിങ് നടത്തുന്നവര്‍ ഉള്‍െപ്പടെ പ്രത്യക്ഷമായും പരോക്ഷമായും മേഖലയെ ആശ്രയിക്കുന്നവര്‍ ഒേട്ടറെയാണ്.
നാല് പേരുണ്ടായിരുന്നിടത്ത് ജീവനക്കാരുടെ എണ്ണം ബസുകളില്‍ രണ്ടാക്കിയിട്ടും വരുമാനനഷ്ടത്തില്‍ തുടരുന്നതിനിടെയാണ് രണ്ടാം തരംഗത്തിെന്റ വരവ്. ഇതോടെ മേഖല പൂര്‍ണമായും നിശ്ചലമായി. യാത്രക്കാരുടെ എണ്ണംകുറച്ച് ഒാടേണ്ടവന്നതും യാത്രക്കാര്‍ കുറഞ്ഞതും കാരണമാണ് നഷ്ടം സഹിച്ച് സര്‍വിസ് തുടരേണ്ടി വന്നത്. അതിനിടെയാണ് കോവിഡ് രൂക്ഷമാവുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്.
തുടരെ ഉണ്ടാകുന്ന ഡീസല്‍, സ്പെയര്‍പാര്‍ട്സ് വിലവര്‍ധനവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒന്നാംഘട്ട ലോക്ഡൗണിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് ലക്ഷങ്ങള്‍ മുടക്കി വാഹനങ്ങള്‍ പുതുക്കിപ്പണിതാണ് നിരത്തിലിറക്കിയത്. ഇതിന് ശേഷം രണ്ടരമാസമാണ് സര്‍വിസ് നടത്താനായത്. തുടക്കത്തില്‍ ജീവനക്കാരുടെ ശമ്ബളം നല്കാന് പോലും കലക്ഷന്‍ ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവന്നതോടെ സര്‍വിസ് ലാഭത്തിലേക്ക് വന്നതിന് പിന്നാലെയാണ് തിരിച്ചടിയായി രണ്ടാംതരംഗം.
സ്വകാര്യ ബസ് വ്യവസായ മേഖലക്ക് 3500 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കോവിഡ്കാലം കഴിഞ്ഞാലും അധികപേര്‍ക്കും ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രണ്ടുമാസത്തിലധികമായി ഒാടാതെ കിടന്നതിനാല്‍ വര്ക്േഷാപ്പില് കയറ്റി അറ്റകുറ്റപ്പണി നടത്തി വേണം ഒാടിത്തുടങ്ങാന്‍. പുറമെ നികുതിയും അടക്കണം. സാധാരണക്കാരും വിദ്യാര്‍ഥികളും ഉള്‍െപ്പടെ യാത്രക്കായി ആശ്രയിക്കുന്ന മേഖലക്ക് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. പലിശയില്ലാതെ വായ്പ കിട്ടുകയെങ്കിലും ചെയ്താലെ ബസുകള്‍ അറ്റകുറ്റപ്പണിനടത്തി നിരത്തിലിറക്കാന്‍ കഴിയൂ എന്ന് ചെറുകിട ബസ് ഉടമകള്‍ പറയുന്നു.
ഒന്നാംഘട്ട കോവിഡ് കാലത്തെ വര്‍ധന പ്രകാരം മിനിമം കൂലി പുനഃസ്ഥാപിക്കണമെന്നും ഡീസലിന് സബ്സിഡി അനുവദിക്കുകയും നികുതി പൂര്‍ണമായി ഒഴിവാക്കുകയും വേണമെന്നും ബസുടമകള്‍ പറയുന്നു. ശമ്ബളമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍നിന്ന് 10,000 രൂപയെങ്കിലും താല്‍ക്കാലിക ആശ്വാസമായി നല്‍കണമെന്ന ആവശ്യം തൊഴിലാളി സംഘടനകളും ഉയര്‍ത്തുന്നു.