CovidCrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ബോളിവുഡ് നിർമ്മാതാവിൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ഭാര്യ അറസ്റ്റിൽ.

ബോളിവുഡ് നിർമാതാവ് ഫിറോസ് നാദിയാവാലയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസിന്റെ ഭാര്യ ഷബാന സയീദിനെ എൻസിബി അറസ്റ്റ്ചെയ്തു. നാർക്കോട്ടി ക്‌സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മൂന്നര ലക്ഷത്തോളം വില വരുന്ന പത്ത് ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്.
ഞായറാഴ്ച രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫിറോസിന് എൻസിബി നോട്ടിസ് അയച്ചിരുന്നതാണ്. പക്ഷേ ഫിറോസ് ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു റെയ്ഡ്.നേരത്തെ കഞ്ചാവ് കേസിൽ വാഹിദ് അബ്ദുൽ ഖാദിർ ഷെയ്ഖ് എന്നയാളെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെ തുടർന്നാണ് ഫിറോസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന. ആരക്ഷൺ, ഫിർ ഫേര ഫേരി, വെൽകം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിർമാതാവാണ് ഫിറോസ് നാദിയാവാല.