Kerala NewsLatest News
കള്ളില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ 25 കള്ള് ഷാപ്പുകള്‍ക്കെതിരെ കേസ്
ഇടുക്കി: കള്ളില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ 25 കള്ള് ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. ഇടുക്കി തൊടുപുഴ റേഞ്ചിലെ 25 കള്ള് ഷാപ്പുകള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് പരിശോധന ഫലം വന്നത്. സംഭവത്തില്‍ മാനേജര്‍മാര്‍ക്കും ലൈസന്‍സിമാര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എക്‌സൈസ് കമ്മീഷണരുടെ റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് ഷാപ്പുകളുടെ ലൈസെന്‍സും റദ്ദാക്കും.