Kerala NewsLatest News

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു; ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ര്‍: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രേ​ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ളി​പ്പ​റ​മ്ബ്, ശ്രീ​ക​ണ്ഠാ​പു​രം പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

ക​ണ്ണൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളും ക​ണ്ടാ​ല​റി​യാ​വു​ന്ന 400 പേ​ര്‍​ക്കെ​തി​രേ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സെ​ടു​ത്ത സം​ഭ​വം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് സ​തീ​ശ​ന്‍ പാ​ച്ചേ​നി ആ​രോ​പി​ച്ചു.

യാ​ത്ര​യി​ലെ വ​ര്‍​ധി​ച്ച ജ​ന​പി​ന്തു​ണ ക​ണ്ട് കേ​ര​ള യാ​ത്ര​യെ ത​ക​ര്‍​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പൂ​ര്‍​ണ​മാ​യും വി​ജ​യ​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button