Kerala NewsLatest NewsNews

ഇ ബുള്‍ ജെറ്റ്: സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ഇ ബുള്‍ജെറ്റ്​ സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ വിഡിയോ പ്രചരിപ്പിച്ചവരും കേസില്‍ ഉള്‍പ്പെടും.

പൊലീസ് മനഃപൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്ലെന്നും കഴിഞ്ഞ ദിവസം ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ അടക്കാന്‍ വിസമ്മതിച്ചതോടെ​ ഇ-ബുള്‍ജെറ്റ്​ സഹോദരന്‍മാര്‍ക്കെതിരെ എം.വി.ഡി കുറ്റപത്രം നല്‍കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ്​ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്​.

ആഗസ്റ്റ് ഒമ്ബതിനാണ് ആര്‍.ടി.ഒ ഒാഫീസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ ഇരിട്ടി സ്വദേശികളും ഇ ബുള്‍ജെറ്റ്​ എന്ന യുട്യൂബ്​ ചാനലിലൂടെ പ്രശസ്​തരുമായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button