കാറില്‍ കടത്തിയ 65 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കാറില്‍ കടത്തിയ 65 കിലോ കഞ്ചാവ് പിടികൂടി. വേലന്താവളം ചെക്ക്പോസ്റ്റിന് സമീപം കാറില്‍ കടത്തിയ 65 കിലോ കഞ്ചാവാണ് പിടികൂടിയത്. കല്ലടിക്കോട്, കരിമ്പ പടിക്കപ്പറമ്പില്‍ എസ്.സനു(39) മണ്ണാര്‍ക്കാട്, കൈതച്ചിറ, വെട്ടിക്കല്ലറ വീട്ടില്‍ എച്ച്.മുഹമ്മദ് ഷഫീക്ക് (27) എന്നിവരെയാണ് പിടികൂടിയത്. 35 കവറുകളിലായിട്ടാണ് 65 കിലോ കഞ്ചാവ് കാറില്‍ സൂക്ഷിച്ചിരുന്നത്.
എസ്.പി. ആര്‍.വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍് ജില്ലാ നാര്‍കോട്ടിക്‌സെല്ലിന്റെയും, കൊഴിഞ്ഞാമ്പാറ പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നും കല്ലടിക്കോട്, മണ്ണാര്‍ക്കാട് ഭാഗത്തേക്ക് കൊണ്ടുവന്നതാണെന്നാണ്് പ്രതികള്‍ പറഞ്ഞത്. പ്രതിയായ സനു നിരവധി കേസുകളിലെ പ്രതിയാണ്.
എസ്.പി ആര്‍. വിശ്വനാഥ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഡി.വൈ.എസ്.പി സി ഡി ശ്രീനിവാസന്‍, കൊഴിഞ്ഞാമ്പാറ സി.ഐ.എസ് ശശിധരന്‍, എസ്.ഐ,എസ് ഐ പി.ജെ രാജേഷ്, നര്‍ക്കോട്ടിക്ക് സെല്‍ എസ്.ഐ എസ്.ജലീല്‍, എ.എസ്.ഐ ചന്ദ്രന്‍, എസ്.സി.പി.ഒ സി.രതീഷ്, ആര്‍.വിനീഷ്, ആര്‍.രാജീദ്, കെ.ദിലീപ്.എസ്. ഷമീര്‍, എസ്.സമീര്‍, എസ്.ഷനോസ്, ജോണ്‍സണ്‍ലോബോ, ടി.ആര്‍.സുനില്‍കുമാര്‍, റഹിം മുത്തു.ആര്‍.കിഷോര്‍, സി.എസ്.സാജിദ്, കൃഷ്ണദാസ്, കെ.അഹമ്മദ് കബീര്‍, യു. സൂരജ് ബാബു, എന്നിവരാണ് പിടികൂടിയത്.