ഒളിംപ്യന്‍ ശ്രീശങ്കര്‍ എന്ന തന്റെ പ്രവചനം സാക്ഷാത്കരിച്ച് നാളെ അവന്‍ ടോക്യോയിലേക്ക്
പാലക്കാട്: ഒളിംപ്യന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ചത് പന്ത്രണ്ടാം വയസില്‍. പരിശ്രമത്തിന്റെ ആദ്യ പടിയായി ഒരു ഇമെയില്‍ ഉണ്ടാക്കി. ഇമെയില്‍ വിലാസത്തില്‍ ഒളിമ്പ്യന്‍ ശങ്കര്‍ എന്ന് പേരും നല്‍കി. തുടര്‍ന്നിങ്ങോട് ഒളിമ്പിയന്‍ ആകാനുള്ള പരിശ്രമം ഒടുവില്‍ നാളെ നടക്കാന്‍ പോകുന്ന ലോംഗ്ജംപില്‍ മത്സരിക്കാന്‍ പോകുകയാണ് പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കര്‍.ഒളിംപിക്‌സ് ജീവനായി കാണുന്ന ശ്രീശങ്കര്‍ അതിനാലാണ് ചെറുപ്പത്തില്‍ തന്നെ ഒളിംപ്യന്‍ശങ്കര്‍ എന്ന പേരില്‍ ഇ മെയില്‍ വിലാസമുണ്ടാക്കിയത്.
ഈ മെയില്‍ വിലാസം കണ്ടാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് വീട്ടുകാര്‍ ശ്രീ ശങ്കറിന്‍ താകീത് നല്‍കിയെങ്കിലും അതൊന്നും താരത്തിന് പ്രശ്‌നമായിരുന്നില്ല.ദേശീയ ട്രിപ്പിള്‍ ജംപ് താരമായിരുന്ന എസ് മുരളിയുടെയും ദേശീയ അത് ലറ്റായിരുന്ന കെ എസ് ബിജിമോളുടെയും മകന്‍. അച്ഛന്റയും അമ്മയുടെയും പാരമ്പര്യം അതുപോലെ കൊണ്ടുന്നടക്കാന്നായിരുന്നു താരത്തിന് കുട്ടി കാലത്തെ താല്പര്യം.ഇപ്പോഴിതാ ഇരുപത്തിരണ്ടാമത്തെ വയസില്‍ ശ്രീശങ്കര്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുകുന്നു. പരിശീലകനായി അച്ഛന്‍ കൂടെ ഉള്ളതാണ് താരത്തിന് ആത്മവിശ്വാസം കൂട്ടുന്നത്.
കായിക താരങ്ങളായ മാതാപിതാക്കളുടെ സ്വപ്നമായിരുന്നു മകനെ സ്‌പോര്‍ട്‌സ് താരമാക്കുക എന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ നിറവേറുന്നത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ശ്രീശങ്കര്‍. ലോംഗ്ജംപിലാണ് ശ്രീശങ്കര്‍ മത്സരിയ്ക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി നടത്തുന്ന കഠിന പരിശീലനത്തിന് ഫലം ജൂലൈ 31 ന് ഇന്ത്യന്‍ സമയം 3.30 നാണ് കാണാം എന്ന ശുഭപ്രതീക്ഷയിലാണ് ശ്രീശങ്കര്‍.പട്യാല ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി 8.26 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ഒളിംപിക്‌സിന് യോഗ്യത നേടിയത്. എഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ശ്രീശങ്കര്‍ ദേശീയ തലത്തില്‍ നിരവധി മെഡലുകളും സ്വന്തമാക്കി.
താരത്തിന് പരിശീലനത്തിന് വേണ്ടി അച്ഛനയും അമ്മയെയും പോലെ തന്നെ നാട്ടുകാരും സൗകര്യം ഒരുക്കാന്‍ സന്നദ്ധരായിരുന്നു. കൂടാതെ ശ്രീശങ്കറിന് മികച്ച പരിശീലന സൗകര്യം ഒരുക്കി നല്‍കുന്നതില്‍ സ്പീക്കര്‍ എം ബി രാജേഷും സജീവമായി ഇടപെട്ടിട്ടുണ്ട്.ലോക്ഡൗണ്‍ കാലത്ത് തരത്തിന്റെ പരിശീലനത്തിനായി തൃശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും ആവശ്യമായ സഹായം ചെയ്തു നല്‍കിയതും എം ബി രാജേഷിന്റെ ഇടപ്പെടലായിരുന്നു. അച്ഛനും അമ്മയും മാത്രമല്ല ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടയും വിശ്വാസതോടയും കാത്തിരിക്കുകയാണ് ശ്രീശങ്കര്‍ മെഡല്‍ സ്വന്തമാക്കുന്ന ആ നിമിഷം.