ട്രംപിന്റെ ആഡംബര കാർ റോള്‍സ് റോയ്സ് ഫാന്റം ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കും.
NewsKeralaNationalLocal NewsAutomobile

ട്രംപിന്റെ ആഡംബര കാർ റോള്‍സ് റോയ്സ് ഫാന്റം ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കും.

കണ്ണൂര്‍ / യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആഡംബര കാര്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കാനൊരുങ്ങുന്നു. ട്രംപിന്റെ ആഡംബര കാറിന്റെ വിലകേട്ടാൽ ആരും ഞെട്ടും. ഇതിനു മൂന്ന് കോടി രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഡൊണള്‍ഡ് ട്രംപ് മുന്‍പ് ഉപയോഗിച്ചിരുന്ന ആഢംബര കാറായ റോള്‍സ് റോയ്സ് ഫാന്റം ആണ് ബോബി ചെമ്മണൂര്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

അമേരിക്കൻ പ്രസിഡന്റായി ചുമതലയേല്‍ക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം സ്വന്തമാക്കാന്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന വിവരം ബോബി ചെമ്മണൂര്‍ തന്നെ സമൂഹമാധ്യങ്ങളിലൂടെ അറിയിക്കുകയായിരുന്നു. അമേരിക്കയിലെ മെകം ഓക്ഷന്‍സിന്റെ വെബ്സൈറ്റിലാണ് കാര്‍ ലേലത്തില്‍ വെച്ചിരിക്കുന്നത്. ട്രംപ് പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതാണെങ്കിലും ഇപ്പോൾ കാറിന്റെ ഉടമസ്ഥന്‍ ട്രംപ് അല്ല.
റോള്‍സ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന, തിയറ്റര്‍ പാക്കേജും സ്റ്റാര്‍ ലൈറ്റ് ഹെഡ്ലൈനറും ഇലക്ട്രോണിക് കര്‍ട്ടനുമെല്ലാം ഉള്ള കാര്‍ ഇതുവരെ 56,700 മൈല്‍(91,249 കിലോമീറ്റര്‍) മാത്രമേ ഓടിയിട്ടുള്ളൂ. 2010ല്‍ ആകെ 537 ഫാന്റം കാറുകളാണ് റോള്‍സ് റോയ്സ് നിര്‍മിച്ചിരുന്നത്.

Related Articles

Post Your Comments

Back to top button