ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്ന് ഹൈക്കോടതി.

കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് കേരള ഹൈക്കോടതി.
കൊവിഡ് കാലത്തെ സമരം കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും പത്ത് പേര് ചേര്‍ന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നു പറഞ്ഞ ഹൈക്കോടതി കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയിന്മേലാണ് വിധി പറഞ്ഞത്. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്നും കോടതി ഉത്തരവായി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊവിഡ് കാലത്തെ സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അംഗീകരിച്ച കേന്ദ്ര മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് നിരീക്ഷിച്ച കോടതി, ഇത് അംഗീകരിക്കാനാവില്ല എന്നാണ് പറഞ്ഞത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഇളവും അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദികള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.