ആര്‍ ടി പി സി ആര്‍ പരിശോധനാ കേന്ദ്രത്തിന്റെ പിഴവ് ; പത്തനംതിട്ടയില്‍ മധ്യവയസ്‌കന്‍ സ്വയം ജീവനെടുക്കാന്‍ ശ്രമിച്ചു
പത്തനംതിട്ട (ഇലവുംതിട്ട): പത്തനംതിട്ടയില്‍ കോവിഡ് ഇല്ലാത്ത ആളുകളെ രോഗിയാക്കി ചികിത്സിച്ചതായി ആക്ഷേപം. ഇതിനെത്തുടര്‍ന്ന് ഉള്ളന്നൂര്‍ വാട്ട് മുടിയില്‍ വീട്ടില്‍ വി വി രാജുവിന്് ആര്‍ ടി പി സി ആര്‍ പരിശോധനയിലെ പിഴവിനെ തുടര്‍ന്ന് രണ്ടുദിവസം കോവിഡ് കേന്ദ്രത്തില്‍ കിടക്കേണ്ടി വന്നു.എന്നാല്‍ രാജുവിന് നെഗറ്റീവാണെന്ന് അറിഞ്ഞ ശേഷം വീട്ടില്‍ എത്തി ഹോം ക്വാറന്റൈനില്‍ കഴിയവെ ആത്മഹത്യക്ക് ശ്രമിച്ചു.ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ട് ഡോസ് കോവി ഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച രാജു കഴിഞ്ഞ 15നാണ് ഉള്ളന്നൂര്‍ സാംസ്‌കാരിക നിലയത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയത്. തൊഴിലുറപ്പ് പണിക്കു ഇറങ്ങാന്‍ കോവി ഡ് പരിശോധന വേണമെന്ന നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജു പരിശോധന നടത്തിയത്.
പിറ്റേദിവസം കോവിഡ് പോസിറ്റീവ് ആണെന്ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് അറിയിപ്പ് ലഭിച്ചൂ. തുടര്‍ന്ന്. ഇലവുംതിട്ട ബോധി ഹോസ്പിറ്റലിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റി. എന്നാല്‍, രണ്ടു നാളുകള്‍ക്കു ശേഷം ഫലം നെഗറ്റീവ് ആണെന്ന് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് രാജുവിനെ അറിയിച്ചു.
ആ സമയത്തിനുള്ളില്‍ തന്നെ ചികിത്സാകേന്ദ്രത്തില്‍ കോവിഡ് പോസിറ്റീവ് ആയ എട്ടോളം പേരുമായി സമ്പര്‍ക്കം ഉണ്ടായതായി രാജു പറയുന്നു. എന്നാല്‍ രാജു വിന്റെ പരിശോധനാ ഫലത്തില്‍ സംശയം ഉണ്ടായതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
അതേസമയം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയ ആളെ പോസിറ്റീവ് ആണെന്നു പറഞ്ഞു ക്വാറന്റെന്‍ ആക്കിയ നടപടിയില്‍ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു.സംഭവത്തെ പറ്റി സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ബാബു ജോര്‍ജ് ആവശ്യപ്പെട്ടു