CrimeEditor's Choice

സി ബി ഐക്ക് വിലക്ക്: നടപടികൾ ത്വരിതപ്പെടുത്തി സംസ്ഥാന സർക്കാർ.

സിബിഐക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികൾ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കി. സിബിഐ അന്വേഷണ വിഷയ
ത്തില്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളുടെ വഴിയേ മുന്നോട്ട് പോകാനാണ് കേരളത്തിൻ്റെയും പരിശ്രമം. ഇതിനായി അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടും. മുന്നോടിയായി സിപിഐഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ സിബിഐയെ വിലക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.

സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും ഇപ്പോള്‍ നടക്കുന്ന വടക്കാഞ്ചേരി ലൈഫ് ഭവനസമുച്ചവുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഇത് ബാധിക്കില്ല. നിലവില്‍ സംസ്ഥാനത്ത് ഇഷ്ടപ്രകാരം കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് കഴിയും. ഇതിനുള്ള മുന്‍കൂര്‍ അനുമതി പിന്‍വലിക്കാനാണ് തീരുമാനം. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാരിന് കഴിയും.

എന്നാൽ നിലവില്‍ അന്വേഷണം നടത്തുന്ന മറ്റു കേസുകളും സിബിഐക്ക് അന്വേഷണം തുടരാം. വിദേശ സംഭാവന ചട്ട ലംഘനം പോലുള്ള കേസുകളും ഹൈക്കോടതിയും സുപ്രിംകോടതിയും നിര്‍ദേശിക്കുന്ന കേസുകളും സിബിഐയ്ക്ക് അന്വേഷിക്കാന്‍ തടസമില്ല.പൂജ അവധിയാ യതിനാല്‍ തിങ്കളാഴ്ച മാത്രമേ ഫയല്‍ നീക്കം ഉണ്ടാകൂ. മുന്നണിയിലെ രണ്ടു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും പരസ്യ നിലപാടെടുത്തതിനാല്‍ വേഗത്തില്‍ കര്യങ്ങള്‍ നീക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button