Kerala NewsLatest NewsUncategorized

ഉപയോഗിക്കാത്ത ഫോണോ ലാപ്പോ ഉണ്ടോ…തരൂ; നിർദ്ധന കുട്ടികൾക്കായി മമ്മൂട്ടി

സംസ്ഥാനത്തെ നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി നടൻ മമ്മൂട്ടി രംഗത്ത്. സ്മാർട്ട്‌ ഫോൺ ഇല്ലെന്ന കാരണത്താൽ ഈ കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം നഷ്ടമാകരുത് എന്നത് ലക്‌ഷ്യം വച്ചാണ് താരത്തിന്റെ ഇടപെടൽ. വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ സ്മാർട്ട്‌ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഇതിനായി “വിദ്യാമൃതം” എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം :

“സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.”

സ്മാർട്ട്‌ ഫോൺ, ലാപ്ടോപ് തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസത്തിനു സഹായകമായ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലാക്കി തൊട്ടടുത്തുള്ള “സ്പീഡ് ആൻഡ് സേഫ് ” കൊറിയർ ഓഫീസിൽ എത്തിക്കണം. കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൂടി കൊടുത്തുകഴിഞ്ഞാൽ സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും.

പദ്ധതിക്ക് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ പിന്തുണയുമുണ്ട്. കൊറിയർ ഓഫീസിൽ ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉള്ളവരെയും ആരോഗ്യ പ്രശ്നം ഉള്ള ദാതാക്കളേയും ഫാൻസ്‌ അംഗങ്ങൾ സഹായിക്കും. അവർ പ്രസ്തുത വീടുകളിൽ എത്തി ഉപകരണങ്ങൾ ശേഖരിച്ചു തുടർ നടപടികൾക്ക് സഹായിക്കും. ലഭിക്കുന്ന മൊബൈലുകൾക്ക് കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

അനൂപ് +919961900522

അരുൺ +917034634369

ഷാനവാസ്‌ +919447991144

വിനോദ്+919446877131

അൻഷാദ് +918891155911

ഹമീദ് +919946300800 എന്നിവരെ പദ്ധതിയിൽ പങ്കെടുക്കനോ സംശയങ്ങൾക്കോ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button