Latest News
തെരഞ്ഞെടുപ്പ് പട്ടികയെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിക്കാനുളള ഒരുക്കവുമായി കേന്ദ്രം
രാജ്യത്ത് തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. തെരഞ്ഞെടുപ്പ് പട്ടികയെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിക്കുമെന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കള്ളവോട്ടുകള്‍ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ലോക്‌സഭയില്‍ നിയമമന്ത്രി കിരണ്‍ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്.
വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നത്് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകള്‍ 2019 ആഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയത്.