CovidHealthLatest NewsTech

കൊറോണ വൈറസ് വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ; അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്യും

ന്യൂയോർക്ക്: കൊറോണ വൈറസ് വാക്‌സിനിനെക്കുറിച്ച് ഉപയോക്താക്കൾ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടർച്ചയായി പങ്കിടുകയാണെങ്കിൽ അവരുടെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്യും. വാക്‌സിനുകൾ ലോകമെമ്പാടും പുറത്തിറങ്ങുന്ന സാഹചര്യത്തിൽ അതിനെതിരേയുള്ള തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്വിറ്റർ ഈ സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിച്ചിരിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റിൽ ലേബൽ ഒഴികെയുള്ള കൂടുതൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ സ്ട്രൈക്ക് സിസ്റ്റം തയ്യാറാക്കുകയാണ് ഇപ്പോൾ. ഇത് വിവിധ ലെവലുകളിലൂടെ മുന്നോട്ടു കൊണ്ടു പോകും. ഒരാൾ തുടർച്ചയായി ട്വിറ്ററിന്റെ വാക്‌സിനേഷൻ നയങ്ങൾക്കെതിരേ പ്രവർത്തിച്ചാൽ അയാളുടെ ട്വീറ്റുകളെ ഇക്കാര്യം മറ്റുള്ളവർ കാണത്തക്കവിധത്തിൽ ലേബൽ ചെയ്യും.

വീണ്ടും ഇത് തുടർന്നാൽ അക്കൗണ്ട് മരവിപ്പിക്കും. നയലംഘനങ്ങൾ സ്ട്രൈക്കുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നതെന്ന് ട്വിറ്റർ പറയുന്നു.

ഒരു സ്ട്രൈക്ക് മാത്രമേ സംഭവിച്ചിട്ടുള്ളുവെങ്കിൽ അതൊരു അക്കൗണ്ടിനെ കാര്യമായി ബാധിക്കില്ല. എന്നാൽ, രണ്ട്, മൂന്ന് സ്ട്രൈക്കുകൾ 12 മണിക്കൂർ അക്കൗണ്ട് ലോക്ക്, നാല് സ്ട്രൈക്കുകൾ സംഭവിച്ചാൽ ട്വിറ്റർ 7 ദിവസത്തേക്ക് ഒരു അക്കൗണ്ട് ലോക്ക് ചെയ്യും.

അഞ്ചോ അതിലധികമോ സ്ട്രൈക്കുകൾ ഒരു അക്കൗണ്ട് സ്ഥിരമായോ താൽക്കാലികമായോ നിർത്തുന്നതിന് ഇടയാക്കും. ഒരു ലേബലോ ആവശ്യമുള്ള ട്വീറ്റ് നീക്കംചെയ്യലോ ഉണ്ടായാലും അധിക അക്കൗണ്ട് ലെവൽ എൻഫോഴ്‌സ്‌മെന്റിന് കാരണമായാലും ഇക്കാര്യം വ്യക്തികളെ നേരിട്ട് അറിയിക്കും.

കഴിഞ്ഞ വർഷം കൊറോണയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അവതരിപ്പിച്ചതുമുതൽ ലോകമെമ്പാടുമുള്ള 8,400 ട്വീറ്റുകൾ നീക്കം ചെയ്യുകയും 11.5 ദശലക്ഷം അക്കൗണ്ടുകൾ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തതായി ട്വിറ്റർ കുറിച്ചു. ട്വിറ്റർ നയം ലംഘിക്കുകയാണെങ്കിൽ തെറ്റായ വിവര പോസ്റ്റുകളിലേക്ക് ലേബലുകൾ പ്രയോഗിക്കാനാണ് തീരുമാനം.

സേവനത്തിലുടനീളം സമാന ഉള്ളടക്കം തിരിച്ചറിയാനും ലേബൽ ചെയ്യാനും ഓട്ടോമേറ്റഡ് ടൂൾസ് ഉപയോഗിക്കും. വാക്‌സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പരത്തുന്നവരെ തടയുകയാണ് ട്വിറ്റർ ലക്ഷ്യം. അടിസ്ഥാനരഹിതമായ കിംവദന്തികൾ, തർക്കങ്ങൾ, വാക്‌സിനുകളെക്കുറിച്ചുള്ള അപൂർണ്ണമായ അല്ലെങ്കിൽ സന്ദർഭത്തിന് പുറത്തുള്ള വിവരങ്ങൾ എന്നിവ മുന്നോട്ടുവയ്ക്കുന്ന ട്വീറ്റുകളിൽ ലേബൽ അല്ലെങ്കിൽ മുന്നറിയിപ്പ് നൽകാനും ട്വിറ്റർ തീരുമാനിച്ചിട്ടുണ്ട്. ഇത് ഉടൻ തന്നെ നടപ്പിൽ വരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button