Kerala NewsLatest News
എസ്എസ്എല്‍സി മൂല്യനിര്‍ണയം; അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി,ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് നടത്തും.
ഇതിനായി സംസ്ഥാനത്ത് എല്ലാ ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്യാമ്ബുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാത്ര സൗകര്യമൊരുക്കാനാണ് സ്പെഷ്യല്‍ സര്‍വീസ്.