Kerala NewsLatest News
ചിക്കന്‍ തിന്നണമെങ്കില്‍ ഇത്തിരി കാശധികം ചിലവാകും,സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് തീവില

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. 190 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിക്ക് വിപണി വില. കൂടാതെ മുഴുവന്‍ കോഴിക്ക് 130 രൂപയും. കോഴി ഇറച്ചി വില വര്‍ധിക്കുന്നത് ദിവസവും 10 രൂപ തോതിലാണ്. കഴിഞ്ഞ ആഴ്ച 130 രൂപയായിരുന്നു. ഇത് അധികം വൈകാതെ കിലോയ്ക്ക് 200 രൂപ എന്ന തോതിലേക്ക് വര്‍ധിക്കുമെന്നാണ് സൂചന.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറ്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വന്‍ വിലവര്‍ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്.