Kerala NewsLatest NewsNews
സ്വര്‍ണക്കടത്ത് കേസിൽ എല്‍ഡിഎഫ് സര്‍ക്കാരിന് മുട്ടിടിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം പുരോഗമിക്കുമ്പോൾ ഇടതുമുന്നണി സര്‍ക്കാരിന് മുട്ടിടിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ഇടതുമുന്നണിയിലെ പ്രമുഖന്റെ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ലൈഫ് മിഷന്‍ അഴിമതി മൂടിവയ്ക്കാനാണ് സിബിഐയെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ ഹാജരാകുമെന്ന സര്‍ക്കാര്‍ തീരുമാനത്തെയും ചെന്നിത്തല വിമര്‍ശിച്ചു. അഭിഭാഷകന് നല്‍കുന്ന ഫീസ് കൊണ്ട് വീട് വച്ച് നല്‍കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.