വീട്ടിൽ ഭാര്യമാർ ചെയ്യുന്ന സേവനങ്ങൾക്ക് ശമ്പളം കൊടുക്കേണ്ടി വരും, ഇന്ത്യയിലെ ഭർത്താക്കന്മാരെ മുഴുവൻ വെട്ടിലാക്കുന്ന ബിൽ വരുന്നു.

ഇനി മുതൽ വീട്ടിൽ ഭാര്യമാർ ചെയ്യുന്ന സേവനങ്ങൾക്ക് ഭർത്താക്കന്മാർ ശമ്പളം കൊടുക്കേണ്ടി വരുമോ. ഇതാ ഇന്ത്യയിലെ ഭർത്താക്കന്മാരെ മുഴുവൻ കുഴപ്പത്തിലാക്കുന്ന നിയമം അണിയറയിൽ ഒരുങ്ങുകയാണ്. ഭർത്താക്കന്മാർ ജാഗ്രത പാലിക്കുക, ഭാര്യമാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ പട്ടിണികിടക്കണ്ട അവസ്ഥ വരും. വീട്ടിൽ ഭാര്യമാർ ചെയ്യുന്ന സേവനങ്ങൾക്ക് മാസ ശമ്പളം നൽകണമെന്ന വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് തയ്യാറാക്കിവരുകയാണ്.
ഭക്ഷണം ഉണ്ടാക്കുന്നതുൾപ്പടെ വീട്ടമ്മമാർ നിത്യേന ചെയ്യുന്ന ജോലികൾക്ക് നിശ്ചിത തുക പ്രതിമാസശമ്പളമായി നൽകാൻ ഭർത്താക്കന്മാരെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതാണ് പുതിയ ബിൽ. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് സർക്കാർ ഈ ബിൽ തയ്യാറാക്കുന്നത്. വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണയാണ് ഈ വിവരം പുറത്തുവിട്ടത്. വീട്ടമ്മമാർക്ക് പ്രതിമാസം നൽകേണ്ട ശമ്പള തുക സംബന്ധിച്ച മാനദണ്ഡമുണ്ടാക്കും, കാരടുബിൽ തയ്യാറായാൽ ആറുമാസത്തേനിനുള്ളിൽ ഇത് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താക്കന്മാരുടെ പതിമാസവരുമാനത്തിന്റെ 10 മുതൽ 20 വരെ ശതമാനം വരെ തുക ഭാര്യയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയെക്കുറിച്ചാണ് ആലോചിച്ചുവരുന്നതെന്ന റിപ്പോർട്ടുകളാണ് ഇത് സംബന്ധിച്ച് പുറത്ത് വരുന്നത്.