ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണം;രമേശ് ചെന്നിത്തല

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻറെ പുതിയ നിയമന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവാർത്തകൾ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം . മുഖ്യമന്ത്രിതന്നെ കള്ളം പറയുമ്പോൾ എന്ത് വ്യാജവാർത്ത കണ്ടെത്താനാണെന്ന് ചെന്നിത്തലചോദിച്ചു .
വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആർഡി സംഘത്തിലാണു ശ്രീറാമിൻറെ പുതിയ നിയമനം . ആരോഗ്യവകുപ്പിൻറെ പ്രതിനിധിയായാണു പിആർഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്കു ശ്രീറാമിനെ നാമനിർദേശം ചെയ്തത് . മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണു സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയിൻറ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിനു കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിൻറെ ചുമതലയും സിഎഫ്എൽടിസികളുടെ ചുമതലയും നൽകിയിരുന്നു.