Editor's ChoiceKerala NewsLatest NewsLocal NewsNews
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കളത്തിൽ ഇറങ്ങുകയാണ്.

കണ്ണൂര് / തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇറങ്ങുന്നി ല്ലെന്ന പ്രതിപക്ഷാരോപങ്ങളുടെ മുനയൊടിക്കുമാറ്, വിവാദങ്ങൾ ക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ കളത്തിൽ ഇറങ്ങുക യാണ്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരു ത്താൻ മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ ഉണ്ടാവും. അനൗദ്യോഗിക സന്ദർശനത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും. ധർമ്മടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങളും ഇതിനിടെ സന്ദർശിക്കും. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.