ഒറ്റ ഡോസ് വാക്‌സിന് അനുമതി തേടി ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍
ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി തേടി ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബയോളജിക്കല്‍ ഇ ലിമിറ്റഡുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വാക്‌സീന്‍ പുറത്തിറക്കുന്നത്.
ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അനുമതി തേടി വ്യാഴാഴ്ചയാണ് അപേക്ഷ കേന്ദ്ര സര്‍ക്കാരിനു നല്‍കിയതെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ജാന്‍സെന്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏപ്രിലിലാണ് ഇന്ത്യന്‍ അധികൃതരെ സമീപിച്ചത്. ജൂലൈയോടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനിയുടെ വാക്‌സിന് യു.എസില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, കുറച്ചു നാള്‍ക്ക്് ശേഷം, കുത്തിവെപ്പെടുത്ത ഏതാനും പേരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മരുന്ന് കമ്പനികളായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫൈസര്‍, മോഡേണ, എന്നീ കമ്പനികളുമായി ചര്‍ച്ച തുടരുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.