Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

പോലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് ഏതുസമയത്തും നിര്‍ഭയരായി പരാതി നല്‍കാം.

തിരുവനന്തപുരം / കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കുട്ടിക ള്‍ക്ക് ഏത് സമയത്തും നിര്‍ഭയരായി പരാതി നല്‍കാനുള്ള അന്തരീ ക്ഷം സൃഷ്ടിക്കാനുള്ള നടപടികളുമായി കേരള പൊലീസ്. സംസ്ഥാ നത്തെ 15 പൊലീസ് സ്റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേ ന നിര്‍വ്വഹിച്ചു കൊണ്ട്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്ന വരുടെ മക്കള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 2006 ല്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ എന്ന ആശയം നടപ്പില്‍ വരുത്തിയത്. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പൊലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുള്ള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയും. നിലവില്‍ 85 പൊലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ 12 പൊലീസ് സ്റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം റൂറലിലെ ചടയമംഗലം, പത്തനാപുരം, അഞ്ചല്‍, എറണാ കുളം സിറ്റിയിലെ ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പൊലീസ് സ്റ്റേഷന്‍, വനിതാ പൊലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്ബുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂര്‍, താനൂര്‍, കണ്ണൂരിലെ പാനൂര്‍, കാസര്‍ഗോഡ് ജില്ലയിലെ ആധൂര്‍, രാജപുരം, ബദിയടുക്ക എന്നിവയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളായി മാറിയത്.

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാ ലയത്തിന്റെ 2019 ലെ അവാര്‍ഡ് തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പങ്കിട്ട പത്തനംതിട്ട, മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിലെ പാമ്പാടി പൊലീസ് സ്റ്റേഷന്‍ രണ്ടാം സമ്മാനവും തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മൂന്നാം സമ്മാനവും നേടി.

പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പരാജയപ്പെടുന്ന കുട്ടികളെ വീണ്ടും പരീക്ഷയ്ക്ക് സജ്ജരാക്കാന്‍ പൊലീസ് മുന്‍കൈയെടുത്ത് നടപ്പിലാ ക്കുന്ന ഹോപ്പ് എന്ന പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി നിര്‍വ്വഹിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ട 522 കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഈ പദ്ധതി പ്രകാരം വീണ്ടും പരീക്ഷയെഴുതാന്‍ പരിശീലനം നല്‍കിയത്. അവരില്‍ 465 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും വിജയിക്കുകയുണ്ടായി.

ആവശ്യക്കാരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പഠനോപ കരണ ങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളും നല്‍കുന്ന പുത്തനുടുപ്പും പുസ്തകവുമെന്ന പദ്ധതിയും സംസ്ഥാന പൊലീസ് മേധാവി ഉദ്ഘാ ടനം ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വോളന്റിയര്‍ കോര്‍ എന്ന സന്നദ്ധ സംഘടന മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദേശീയ പൊലീസ് സ്മൃതിദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും സംസ്ഥാനപൊലീസ് മേധാവി നിര്‍വ്വഹിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികളിലേയ്ക്ക് വെളിച്ചം വീശുന്ന തരത്തില്‍ സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ള തയ്യാറാക്കിയ പ്രൊഫസര്‍ പോയിന്റര്‍ – ദി ആന്‍സര്‍ ടു സൈബര്‍ ഇഷ്യൂസ് എന്ന പുസ്തകത്തിന്റെ പ്രകാശനവും സംസ്ഥാന പൊലീസ് മേധാവി നിര്‍വ്വഹിച്ചു. വിവിധ ജില്ലകളില്‍ നിന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും എസ്‌പി.സി കേഡറ്റുകളും ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button