CovidLatest NewsNews
ചൈനയില്‍ വീണ്ടും കോവിഡ് വര്‍ധന;അഞ്ച് ദിവസം കൊണ്ട് 1500 മുറികളുള്ള ആശുപത്രി പണിതുയര്‍ത്തി

ബെയ്ജിങ്: കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊറോണ വൈറസാണ് ലോകത്താകമാനം പടര്‍ന്നത്. ഇപ്പോള്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അഞ്ച് ദിവസം കൊണ്ട് 1500 മുറികളുള്ള ആശുപത്രി പണിതുയര്‍ത്തി ചൈന . ആകെ 6500 മുറികള്‍ ഉള്‍പ്പെടുന്ന ആറ് ആശുപത്രികള്‍ പണിയാനാണ് തീരുമാനം.
ലോകത്ത് ഏറ്റവുമാദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ആകെ 88,118 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,635 പേരാണ് മരിച്ചത്. വിദേശത്തുനിന്ന് വരുന്ന വ്യക്തികളെയും ഉല്‍പ്പന്നങ്ങളെയുമാണ് ചൈന കോവിഡ് വര്‍ധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് മുമ്പത്തേതിനേക്കാള്‍ വേഗം കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പലയിടങ്ങളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്.