ട്രംപിന്റെ വിശ്വസ്തർക്ക് ചൈന നല്ല പണികൊടുത്തു.
NewsNationalWorld

ട്രംപിന്റെ വിശ്വസ്തർക്ക് ചൈന നല്ല പണികൊടുത്തു.

വാഷിങ്ടൻ / ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങിയ പിറകെ ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈന നല്ല പണികൊടുത്തു. ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കൊണ്ടാണ് ചൈന ട്രംപിനും കൂട്ടാളികൾക്കും പണി കൊടുത്തിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് പോംപെ ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥര്‍ക്കാണ് ചൈന ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ്ചൈന ഇക്കാര്യത്തിൽ കാരണമായി പറയുന്നത്. തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം ചൈനയെ പ്രതിഷേധമറിയിച്ചു.

ചൈനയിൽ ഉയിഗുർ വംശജർക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിക്കുകയുണ്ടായി. ചൈന ഉയിഗുർ വംശജർക്കും മറ്റ് മത ന്യൂനപക്ഷങ്ങൾക്കുമെതിരെ വംശഹത്യ നടത്തിയെന്ന പോംപെയോയുടെ ആരോപണത്തിനു തൊട്ടു പിന്നാലെയാണ് ചൈന ഉപരോധം ഏർപ്പെടുത്തിയതായ റിപ്പോർട്ട് പുറത്ത് വരുന്നത്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നു​മേ​ൽ ക​ട​ന്നു​ക​യ​റി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ന്നും ഇ​വ​ർ​ക്ക് ചൈ​ന​യി​ൽ മാ​ത്ര​മ​ല്ല, ഹോ​ങ്കോം​ഗ്, മ​ക്കാ​വു എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​നാ​കി​ല്ലെ​ന്ന് ബെ​യ്ജിം​ഗ് പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​കു​റി​പ്പി​ൽ അറിയിക്കുകയായിരുന്നു.

പ്ര​സി​ഡ​ന്‍റാ​യി ജോ ​ബൈ​ഡ​ൻ അ​ധി​കാ​ര​മേ​റ്റ​തി​ന് 15 മി​നി​ട്ടി​നു​ള്ളിൽ ചൈ​ന ഈ ​തീ​രു​മാ​നം പു​റ​ത്തു​വി​ടുകയായിരുന്നു. ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് പീ​റ്റ​ർ ന​വാ​രോ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് റോ​ബ​ർ​ട്ട് ഒ​ബ്രി​യ​ൻ, മു​തി​ർ​ന്ന പൂ​ർ​വേ​ഷ്യ ന​യ​ത​ന്ത്ര​ജ്ഞ​ൻ ഡേ​വി​ഡ് സ്റ്റി​ൽ​വെ​ൽ, ദേ​ശീ​യ സു​ര​ക്ഷ ഡെ​പ്യൂ​ട്ടി ഉ​പ​ദേ​ഷ്ടാ​വ് മാ​ത്യു പോ​ട്ടി​ഗ​ർ, ആ​രോ​ഗ്യ, അ​വ​ശ്യ സേ​വ​ന സെ​ക്ര​ട്ട​റി​ല അ​ല​ക്സ് അ​സ​ർ, സാ​മ്പ​ത്തി​ക വി​ക​സ​ന അ​ണ്ട​ർ സെ​ക്ര​ട്ട​റി കീ​ത്ത് ക്രാ​ച്ച്, യു​എ​ൻ അം​ബാ​സ​ഡ​ർ കെ​ല്ലി ക്രാ​ഫ്റ്റ്, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ജോ​ൺ ബോ​ൾ​ട്ട​ൺ, ചീ​ഫ് സ്ട്രാ​റ്റ​ജി​സ്റ്റ് സ്റ്റീ​വ് ബാ​ന​ൺ എ​ന്നി​വ​രും വി​ല​ക്ക് ഏർപെടുത്തപ്പെട്ടവരിൽ പെടും. ചൈ​ന​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം നേ​ര​ത്തെ വി​ല​ക്കേ​ർ​പെ​ടു​ത്തി​യി​രു​ന്നു. ടി​ബ​റ്റ്, താ​യ്വാ​ൻ, ഹോ​ങ്കോം​ഗ്, ദ​ക്ഷി​ണ ചൈ​ന ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​വി​രു​ദ്ധ ഇ​ട​പെ​ട​ൽ ആ​രോ​പി​ച്ചാ​യി​രു​ന്നു അമേരിക്കൻ നടപടി ഉണ്ടായത്.

Related Articles

Post Your Comments

Back to top button