സിനിമയിലെ വ്യാജ ഓഡിഷനെതിരെ ഫെഫ്കയുടെ ക്യാംപെയിന്‍.
MovieEntertainment

സിനിമയിലെ വ്യാജ ഓഡിഷനെതിരെ ഫെഫ്കയുടെ ക്യാംപെയിന്‍.

വ്യാജ ഓഡിഷന്റെ പേരിൽ മലയാള സിനിമക്കുണ്ടാകുന്ന ചീത്തപ്പേരിന് പരിഹാരമുണ്ടാക്കാൻ ഫെഫ്കയുടെ നേതൃത്വത്തില്‍ ക്യാംപെയിന്‍. മലയാള സിനിമയില്‍ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നേതൃത്വത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.
വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കും ഓഡിഷനുമെതിരെ ഫെഫ്ക്ക സംഘടിപ്പിക്കുന്ന ക്യാംപെയിനില്‍ സൂപ്പര്‍താരം മോഹന്‍ലാലും യുവനടി അന്ന ബെന്നും പങ്കാളികളായിരിക്കുന്നു.
വ്യാജ ഓഡിഷനില്‍ പങ്കെടുക്കാനെത്തുന്ന അന്ന ബെന്‍ തനിക്കെതിരായ ശാരീരിക അതിക്രമത്തിനെതിരെ പ്രതികരിക്കുന്നതാണ് ക്യാംപെയിന്‍ വീഡിയോ ആയി തയ്യാറാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഗാംഭീര്യമേറിയ ശബ്ദത്തോടെയാണ് ഗാംഭീര്യമേറിയ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണന്‍ ഡിസൈന്‍ ചെയ്ത ഈ പ്രോജക്ടിന്റെ ആശയം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് ജോമോന്‍ ടി ജോണ്‍ ആണ്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും, രാഹുല്‍ രാജ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

Related Articles

Post Your Comments

Back to top button