Kerala NewsLatest NewsPoliticsUncategorized

എൽഡിഎഫിൻറെ പരാതി തള്ളി; കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു

കണ്ണൂർ: കണ്ണൂർ അഴിക്കോട് മണ്ഡലത്തിൽ കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിക്കെതിരായ എൽഡിഎഫിൻറെ പരാതി തള്ളി. ആറ് വർഷത്തേക്ക് ഷാജിയെ അയോ​ഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫിന്റെ പരാതി.

വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോ​ഗ്യനാക്കിയിരുന്നത്. എന്നാൽ, ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button