CovidHealthLatest NewsNationalNews

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണം തുടങ്ങി.

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസിലാണ് മനുഷ്യരില്‍ കൊവാക്‌സിന്‍ പരീക്ഷണം തുടങ്ങിയത്. 18 മുതല്‍ 55 വയസുവരെ പ്രായമുള്ള 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അറിയിച്ചു. ആദ്യഘട്ട പരീക്ഷണം 18 മുതല്‍ 55 വയസ് വരെയുള്ള 375 പേരിലാണ്. രണ്ടാം ഘട്ടം 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലും. ആറ് മാസത്തെ പരീക്ഷണം ആവശ്യമാണ്. ഈവര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ രാജ്യത്തിന് സ്വന്തമായി വാക്‌സിൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹി എയിംസിലും ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് നിലവില്‍ മനുഷ്യരില്‍ കൊവാക്‌സിന്‍ മരുന്ന് പരീക്ഷണം തുടങ്ങിയത്. ഈവര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ്എയിംസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സഞ്ജയ് റായ് പറയുന്നത്. രാജ്യത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിര്‍മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍ക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button