Editor's ChoiceKerala NewsLatest NewsLaw,NationalNewsPolitics

തീരദേശ ചട്ടലംഘനങ്ങൾ, 20000 ത്തോളം കേസുകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇല്ല.

ന്യൂഡൽഹി: തീരദേശ പരിപാലന ചട്ടലംഘനങ്ങൾ ലംഘിച്ചു കെട്ടിടങ്ങൾ നിർമ്മിച്ചതുമായി ബന്ധപെട്ടു സുപ്രീം കോടതിയിൽ സംസ്ഥാന ചീഫ് സെക്രട്ടറി സമർപ്പിച്ച സർക്കാരിന്റേതായ റിപ്പോർട്ടിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിന്നുള്ള ഇരുപതിനായിരത്തോളം കേസുകൾ കാണാനില്ല. 10 ജില്ലകളിലായി ആകെ 27,735 കേസുകളിൽ സംസ്ഥാന സർക്കാരുമായി ബന്ധമുള്ള പ്രമുഖ വ്യാപാരികളെയും, വ്യവസായ പ്രമുഖരെയും ഒഴിവാക്കിയിട്ടുണ്ട്. പ്രമുഖ എൻ ആർ ഐ കാര്യടെ കേസുകളും ഒഴിവാക്കപ്പെട്ടു. കളക്ടർമാരുടെ അദ്ധ്യക്ഷതയിലുണ്ടാക്കിയ തീരദേശ ജില്ലാകമ്മിറ്റികൾ തയ്യാറാക്കിയ കണക്കാണ് സർക്കാർ നൽകിയതെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും,10 ജില്ലകളിലായി ആകെ 27,735 കേസുകളിൽ 6805 കേസുകൾ ഒഴികെ ബാക്കിയുള്ള ചട്ടലംഘനങ്ങൾ മുഖ്യമന്ത്രിയുടെ പരിവാരക സമിതി ഒഴിവാക്കുകയായിരുന്നു.

സംസ്ഥാനത്ത് 6805 തീരദേശ ചട്ടലംഘനങ്ങൾ പ്രാഥമികമായി കണ്ടെത്തിയെന്നും അവ പരിശോധിച്ച് ഉറപ്പാക്കാൻ തന്നെ അടുത്ത സെപ്തംബർവരെ സമയം നൽകണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. നിയമം ലംഘിച്ച്‌ കേരള തീരത്ത് നടത്തിയ മുഴുവൻ നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കണമെന്ന് മരട് ഫ്ളാറ്റുകളുടെ കേസ് പരിഗണിക്കവേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നതാണ്. ഇതുപാലിച്ചില്ലെന്ന് കാട്ടി സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി നൽകുമ്പോഴാണ് ഇരുപതിനായിരത്തോളം ചട്ടലംഘനങ്ങൾ ഒഴിവാക്കപ്പെട്ടു റിപ്പോർട്ട് നൽകിയത്. കളക്ടർമാരുടെ അദ്ധ്യക്ഷതയിലുണ്ടാക്കിയ തീരദേശ ജില്ലാകമ്മിറ്റികൾ തയ്യാറാക്കിയ കണക്കാണ് സർക്കാർ നൽകിയിരിക്കുന്നത് എന്നാണു സർക്കാരിന്റെ അവകാശ വാദം. 10 ജില്ലകളിലായി ആകെ 27,735 കേസാണ് യഥാർത്ഥത്തിൽ ഉള്ളത്. അതിൽ ചട്ടലംഘനം കണ്ടെത്തിയത് 6805 നിർമാണങ്ങളിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. ഇത് കരട് പട്ടികയാണെന്നും ഫീൽഡ് പരിശോധനയുൾപ്പെടെ നടത്തി ഉറപ്പുവരുത്താൻ ഏറെ സമയം വേണ്ടിവരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കണ്ടെത്തിയ കേസുകളുടെ വിശദാംശങ്ങൾ അതത് ജില്ലാ സമിതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേസ് വീണ്ടും നവംബർ അഞ്ചിന് പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button