CovidDeathHealthKerala NewsLatest NewsLaw,Local NewsNationalNews
കളമശേരി മെഡിക്കല്‍ കോളേജിലെ പിഴവുകൾ അന്വേഷിക്കാൻ കമ്മിഷന്‍.

കൊച്ചി/ കളമശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുണ്ടായ പിഴവുകളും ആശുപത്രിയിൽ രോഗികള്‍ നേരിട്ട ദുരനുഭവങ്ങളും അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. എംജി യൂണിവേഴ്സിറ്റി ബയോമെഡിക്കല്‍ വിഭാഗം ജോയിന്‍റ് ഡയറക്റ്റര്‍ ഡോ. ഹരികുമാരന്‍ നായരാണ് സമിതിയുടെ അധ്യക്ഷന്‍. മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവുകള്‍, വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തിക്കാതിരുന്ന സാഹചര്യം, അതു മൂലം രോഗികള്‍ മരിച്ചു എന്ന ആരോപണം തുടങ്ങിയവയെ പറ്റിയും ഈ സമിതി അന്വേഷണം നടത്തും.