ശ്രീലങ്കയെ മുട്ടുകുത്തിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ദ്രാവിഡ്; ദീപക് ചഹാര്‍
കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിലുപരി ദീപക് ചഹാര്‍ എന്ന പോരാളിയെയാണ് ക്രിക്കറ്റ് ലോകം നോക്കിയത്. രണ്ടാം പരമ്പര നഷ്ടമാകുമെന്ന് കരുതിയ നിമിഷത്തില്‍ കളി കൈപിടിയിലൊതുക്കാന്‍ ദീപക് ചഹാറിന്റെ കന്നി അര്‍ധസെഞ്ചുറിക്ക് (82 പന്തില്‍ 69*)കഴിഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ ബലത്തിലൂടെ ദീപക് ചഹാര്‍ തിരിച്ചു പിടിച്ചത് ഇന്ത്യയുടെ അഭിമാനമാണ്.
അര്‍ധസെഞ്ചുറിക്കു പുറമേ രണ്ടു വിക്കറ്റുകളും പിഴുത ദീപക് ചഹാറിന്റെ മികവിലാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യന്‍ നായകനുള്‍പ്പടെ പരാജയം സ്വികരിക്കാന്‍ തയ്യാറായപ്പോഴും ചഹാര്‍ പരാജയം സമ്മതിക്കാന്‍ തയ്യാറായില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് പരിജിതമല്ലാത്ത ചഹാറിനെ വിശ്വസിച്ച് ലക്ഷണമൊത്ത താരത്തിന്റെ ബാറ്റിങ് മികവിനെ ആദ്യം മനസ്സിലാക്കിയത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആണെന്നുള്ള സൂചനകള്‍ മത്സരശേഷം ദീപക് ചാഹറിന്റെയും ഇന്ത്യന്‍ ഉപനായകന്‍ ഭുവനേശ്വര്‍ കുമാറിന്റെയും വാക്കുകളില്‍ നിന്നും മനസ്സിലാകുന്നു.
‘ടീമിനായി വിജയം നേടാന്‍ ഇതിലും നല്ലൊരു വഴിയില്ല. എല്ലാ പന്തുകളും കളിക്കണമെന്ന് പറഞ്ഞാണ് ദ്രാവിഡ് സാര്‍ എന്നെ കളത്തിലേക്ക് അയച്ചത്. ഇന്ത്യ എ ടീമിനൊപ്പം അദ്ദേഹത്തിനു കീഴില്‍ ഏതാനും മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ടെന്ന് തോന്നുന്നു. ഏഴാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് ഞാനെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. അദ്ദേഹം എന്നില്‍ വിശ്വസിച്ചു. വരും മത്സരങ്ങളില്‍ ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരില്ലെന്ന് കരുതുന്നു’ ദീപക് ചാഹര്‍ പറഞ്ഞു.
ഒരു താരത്തിന്റെ പോരാഴ്മകളും മേന്മയും കണ്ടെത്താന്‍ പരിശീലകന്‍ അത്ര സമയമൊന്നും ആവശ്യമില്ല. ‘കാരണം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍, താല്‍ക്കാലിക ക്രമീകരണമെന്ന നിലയ്ക്കാണ് മുന്‍പ് ഇന്ത്യ എ ഉള്‍പ്പെടെയുള്ള ജൂനിയര്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ദ്രാവിഡിനെ ബിസിസിഐ ലങ്കന്‍ പര്യടനത്തിന്റെ ചുമതലയേല്‍പ്പിക്കുന്നത്.
സീനിയര്‍ ടീമിന്റെ ഉത്തരവാദിത്തമുള്ള കന്നി പരമ്പരയില്‍ത്തന്നെ ദ്രാവിഡ് തന്റെ മികവ് അടയാളപ്പെടുത്തിയിരിക്കുന്നു. രണ്ടു കളികളിലും പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് പകര്‍ന്ന ആത്മവിശ്വാസം കളിക്കാരില്‍ തെളിഞ്ഞു കണ്ടു.