ഫിറോസ് കുന്നുംപറമ്പിലിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്ബിലിനെ മലപ്പുറം ജില്ലയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറം ഡി സി സി ഓഫീസിന് മുന്നിലാണ് പ്രതിഷേധം.
മലപ്പുറം ജില്ലയില്‍ കഴിവുറ്റ ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. മറ്റു ജില്ലയില്‍ നിന്ന് ഒരാളെ കെട്ടിയിറക്കി കൊണ്ടുവരേണ്ടതില്ല. ജില്ലയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരം ഇതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഫിറോസ് കുന്നുംപറമ്ബിലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. ജില്ലയില്‍ നിന്ന് ആരെയും സ്ഥാനാര്‍ഥിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പുറത്തുനിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊണ്ടുവരേണ്ടതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
തവനൂരില്‍ മന്ത്രി കെ ടി ജലീലിന് എതിരെ ഫിറോസ് കുന്നുംപറമ്ബിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പ്രതിഷേധം ഉയരുന്നത്.