CovidLatest NewsNational

കൊവിഡ് പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകം ; കേന്ദ്രം

ദില്ലി : രാജ്യത്തെ കൊവിഡ് പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകമെന്ന് വെളിപ്പെടുത്തി കേന്ദ്രം. കൊവിഡ് രണ്ടാം തരംഗത്തിന്റെ വേഗത കഴിഞ്ഞ രണ്ട് മാസം കൊണ്ട് കുറയുന്നുണ്ടെങ്കിലും ഇത് ഒരു മുന്നറിയിപ്പായി കാണണമെന്ന് കേന്ദ്ര കൊവിഡ് ടാസ്‌ക് ഫോഴ്സ് അംഗം വ്യക്‌തമാക്കി .

പല സംസ്ഥാനങ്ങളും രണ്ടാം തരംഗത്തെ ചെറുത്ത് നിന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. എന്നാല്‍ രാജ്യം മൂന്നാം തരംഗത്തിനുള്ള സാധ്യതയ്ക്കായി ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യകതമാക്കി .

അതേസമയം രാജ്യത്ത് വെള്ളിയാഴ്ച 38,949 പുതിയ കേസുകളും 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button