മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷണത്തിലും വീഴ്ച, അന്വേഷണ സംഘത്തെ ഒന്നടങ്കം മാറ്റുന്നു.

തിരുവനന്തപുരം/ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതി കെ ബി ഗണേഷ്‌കുമാർ എം എൽ എ യുടെ പി എ പ്രദീപ് കുമാറിനെ സഹായിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കേസ് അന്വേഷിച്ച് വന്ന സംഘത്തെ ഒന്നടങ്കം മാറ്റുന്നു. മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം സംബന്ധിച്ചു അന്വേഷി ക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പാണ് നിർദേശം നൽകിയിട്ടുള്ളത്. നേരാം വണ്ണം നടന്നു വന്ന അന്വേഷണം ഗണേഷിന്റെ പി എ പ്രദീപന്റെ അറസ്റ്റോടെ തല കീഴ്മറിയുകയായിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടാ യിരിക്കുന്നത്. കാസർഗോട്ടെ അന്വേഷണ സംഘം പ്രതിയെ സഹായി ച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിക്ക് വി വി ഐ പി പരിഗണ നൽകിയതും, അറസ്റ്റിനു ശേഷം ഫോൺ ഉപയോഗിക്കാൻ അനുമതി കൊടുത്തതും ഒക്കെ വാർത്തയായിരുന്നതാണ്. കേസിൻ്റെ മേൽനോട്ട ചുമതലയുള്ള എഡിജിപിയോട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ആവശ്യ പ്പെടുകയായിരുന്നു. പ്രദീപിന്റെ അറസ്റ്റിനു ശേക്ഷം പ്രദീപിൽ നിന്നും ലഭിച്ച വിവരങ്ങൾ സംബന്ധിച്ച വ്യക്തമായ മൊഴികൾ രേഖപ്പെ ടുത്തുന്നതിലും, ഗൂഡാലോചന നടത്തിയവർക്കെതിരെ അന്വേഷണം കൊണ്ട് പോകുന്നതിലും അന്വേഷണ സംഘം പരാജയപ്പെ ടുകയായി രുന്നു.