പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരൽ, ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട ഫിറോസ് ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു.

ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ ചാരിറ്റി പ്രവർത്തകരെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി വർഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. യുവതിയെ ഫോണിൽ വിളിച്ചെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, യുവതിയുടെ അക്കൗണ്ടിൽ വന്ന തുകയിൽ ചികിത്സാ ആവശ്യം കഴിഞ്ഞുള്ള തുക മറ്റ് രോഗികൾക്ക് നൽകണമെന്ന് ചാരിറ്റി പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട് വർഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിക്കാനിരിക്കുകയാണ്.. എത്ര പണം ഈ അക്കൗണ്ടിൽ എത്തിയെന്നും, ആരൊക്കെ പണം അയച്ചെന്നും കണ്ടെത്താനായിട്ടാണിത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനുമാണ് ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരുടെ പേരിൽ പോലീസ് പോലീസ് കേസ് എടുത്തിട്ടുള്ളത്. അമ്മയുടെ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലൂടെ യുവതിഅഭ്യർഥന നടത്തിയതിനെത്തുടർന്ന് ഒന്നേകാൽ കോടിയിലേറെ രൂപ അക്കൗട്ടിൽ എത്തുകയായിരുന്നു. ആവശ്യമായ തുക എത്തിയപ്പോൾ തന്നെ തുക മതിയായെന്നറിയിച്ചിട്ടും അക്കൗണ്ടിലേക്ക് പണം എത്തുന്നത് തുടരുകയായിരുന്നു.
ജൂണ്‍ 24-നാണ് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവിലെത്തുന്നത്. തുടർന്ന് വര്‍ഷയെ സഹായിക്കാമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തുന്ന സാജൻ കേച്ചേരി പണം അധികമായി വന്നതിൽ പിന്നെ തനിക്ക് കൂടി കൈകാര്യം ചെയ്യുമാറ് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സാജനുമായി അടുത്ത ബന്ധം പുലർത്തുന്ന ഫിറോസ് കുന്നുംപറമ്പിൽ മറ്റൊരു രക്ഷകന്റെ കുപ്പായവുമണിഞ്ഞു ഫേസ് ബുക്ക് ലൈവിൽ വരുകയായിരുന്നു. തുടർന്ന് ഫിറോസും യുവതിയോട് ബാക്കിയുള്ള പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ യുവതി പരാതിനൽകുന്ന സാഹചര്യം ഉണ്ടായതിനു ശേഷവും യുവതിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കും, വാർത്തകൾക്കും താഴെ കമന്റ് ബോസ്ഉകളിൽ എത്തിയ ഫോറോസ് അടക്കമുള്ളവർ ചെലവ് കഴിച്ചുള്ള തുക പരസ്യമായി ആവശ്യപ്പെടുകയായിരുന്നു. സാജൻ കേച്ചേരി അധികമായി വന്ന പണം ആവശ്യപ്പെട്ടും, അത് പിൻ വലിക്കാനുമായി ജോയിന്റ് അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു വര്‍ഷയുടെ പരാതി. ഇതിന‌് തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയുള്ള വീഡിയോയും ഫിറോസ് പങ്കുവച്ചിരുന്നു. അതും ബാക്കി തുക ലക്‌ഷ്യം വെച്ചുതന്നെയായിരുന്നു.
അതേസമയം, ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട്, ചാരിറ്റബിൾ ട്രസ്റ്റ് ആക്ട് എന്നിവ പ്രകാരവും, വിദേശ പണ വിനിമയ നിയമപ്രകാരവും ഒരാൾക്ക്, അയാളുടെ പേരിൽ ലഭ്യമാകുന്ന തുക നിർബദ്ധപൂർവം ആവശ്യപ്പെടുന്നതും, ജോയിന്റ് അക്കൗട് വഴി അത് തട്ടിയെടുക്കുന്നതും, തട്ടിയെടുക്കുവാൻ ശ്രമിക്കുന്നതും, ഇന്ത്യയിൽ ക്രിമിനൽ ചട്ടപ്പടി ശിക്ഷാർഹമാണ്. ഒരു ഇന്ത്യൻ സിറ്റിസണ് ചാരിറ്റി ഇനത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നായി അയാളുടെ അക്കൗണ്ടിൽ എത്തുന്ന പണത്തിന്റെ പൂർണ ധിക്കാരവും, അവകാശവും അയാൾക്ക് മാത്രം ഉള്ളതാണ്. ഇത് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമായിട്ടാണ് കരുതുന്നതെന്ന് ഹൈക്കോടതിയിലെ നിയമ വിദഗ്ധർ തന്നെ പറയുന്നത്. ഇവിടെ നാട്ടിലെ നന്മമരങ്ങളാണ് തങ്ങളെന്ന് അവകാശപ്പെട്ടു നടക്കുന്ന ഇക്കൂട്ടർ വർഷങ്ങളായി നിരവധി രോഗികളോട് ഇത്തരം നിലപാടാണ് സ്വീകരിച്ചു വരുകയാണ്. തങ്ങളുമായി ബന്ധമുള്ളവരുടെ കള്ളപ്പണം വെളിപ്പിക്കുവാൻ നിരാലബരെ ഇവർ ഇരകളാക്കുകയാണ് ചെയ്തുവരുന്ന പതിവ്. ഇക്കാര്യത്തിൽ ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പടെയുള്ളവർ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ നടത്തിയ ഇത്തരം ചൂഷണങ്ങളുടെ കെട്ടഴിക്കണമെന്നു ഇതിനു മുൻപ് മറ്റൊരു പരാതി സോഷ്യൽ മീഡിയയിൽ ഉയർന്ന സാഹചര്യത്തിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നതാണ്.