Editor's ChoiceKerala NewsLatest NewsLaw,NationalNews

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി, സി.ബി.ഐ മുന്നോട്ടു തന്നെ.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി അന്വേഷണത്തിൽ സി.ബി.ഐ മുന്നോട്ടു തന്നെ. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും സി.ബി.ഐ ഇക്കാര്യത്തിൽ വ്യക്തമാ ക്കുന്നു. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രതികൾക്ക് ഔദ്യോഗിക ചുമതലകൾ ഉണ്ടായിരുന്നില്ല. തെളിവുകളും കണ്ടെത്തലുകളും മനസ്സിലാക്കാതെയാണ് പ്രോസിക്യൂഷനുള്ള അനുമതി സർക്കാർ നിഷേധിച്ചതെന്നും സി.ബി.ഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നു. മുന്‍ എംഡി കെ.എ. രതീഷും മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരും അഴിമതിക്കായി വലിയ ഗൂഢലോചനയാണ് നടത്തിയിട്ടുള്ളത്. അഴിമതി സംബന്ധിച്ച കണ്ടെത്തലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. എന്നാല്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും ആരോപണവിധേയര്‍ ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാർ എടുത്ത നിലപാട്. ആരോപണവിധേയര്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സി.ബി.ഐ കോടതി യിൽ പറയുകയുണ്ടായി. രണ്ട് ദിവസം മുന്‍പാണ് സിബിഐ ഇക്കാര്യത്തില്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തെളിവുകളും സാക്ഷിമൊഴികളും സംസ്ഥാന സര്‍ക്കാര്‍ പരിശോധി ച്ചില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി അന്വേഷണത്തിൽ സി.ബി.ഐ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിന് സർക്കാർ തടസം നിൽക്കുന്നത് ദുരൂഹതയും, സംശയങ്ങളും വർധിപ്പിക്കുകയാണ്. കാലാകാലങ്ങളായി അനുവർത്തിച്ചു വരുന്നതാണ് കുറ്റാരോപിതർ പിന്തുടർന്നതെന്നാണ് സർക്കാർ ഉന്നയിക്കുന്ന വാദം. അപ്പോൾ കാലാ കാലങ്ങളായി കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതി തുടർക്കഥയായി തുടരുകയായിരുന്നുവോ എന്ന ചോദ്യമാണ് ഇക്കാ ര്യത്തിൽ ബലപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button