സ്ത്രീധന പീഡനം: ഭര്‍ത്താവുള്‍പ്പെടെ കുടുംബത്തിലെ 5 പേര്‍ക്ക് ജീവപര്യന്തം…
ഉത്തര്‍പ്രദേശ്: സ്ത്രീധന പീഡനത്തെ തുടര്‍ന്നു യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍തൃപിതാവും മാതാവും ഉള്‍പ്പെടെ 5 പേര്‍ക്ക് ജീവപര്യന്തം വിധിച്ച് കോടതി. പൊള്ളലേറ്റു മരിച്ച യുവതിയുടെ ഭര്‍ത്താവ് , ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, 2 സഹോദരിമാര്‍ എന്നിവര്‍ക്ക് ഉത്തര്‍പ്രദേശിലെ ബല്ലിയ കോടതിയാണ് തടവു ശിക്ഷ വിധിച്ചിരിക്കുന്നത്.
അഡീഷനല്‍ ജില്ലാ ജഡ്ജി നിതിന്‍ കുമാര്‍ ഠാക്കൂറാണ് ഇവര്‍ക്ക് ജീവപര്യന്തം തടവും 5,000 രൂപവീതം പിഴയും വിധിച്ചത്.
2008 ഫെബ്രുവരിയിലാണ് കോട്വാലി സ്വദേശിനിയായ മീന ശേഷ്നാഥ് സിങ്ങിനെ വിവാഹം ചെയ്തത് .തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ ഇവര്‍ 2018 ഏപ്രില്‍ 3ന് പൊള്ളലേറ്റു മരിക്കുകയായിരുന്നു.
അതേസമയം മീനയുടെ പിതാവ് അശോക് സിങ് സ്ത്രീധനത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ശേഷ്നാഥ്, പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു.