CinemaKerala NewsLatest News
അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ? ചോദ്യത്തിന് കൃഷ്ണകുമാറിന്റെ മകള്‍ നല്‍കിയ മറുപടി
തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ കൃഷ്ണകുമാറിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ചിലര്‍ പരിഹാസവുമായി എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് താഴെ അച്ഛനെ പരിഹസിച്ചെത്തിയ ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് മകള്‍ ദിയ കൃഷ്ണ. ‘അച്ഛന്‍ സുഖമായിരിക്കുന്നുണ്ടല്ലോ അല്ലേ?’ എന്നായിരുന്നു പരിഹാസരൂപേണ ഒരാള്‍ ചോദിച്ചത്.
ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക- എന്നായിരുന്നു ചോദ്യത്തിന് ദിയ നല്‍കിയ മറുപടി. അദ്ദേഹത്തെ ആ മണ്ഡലം അര്‍ഹിക്കുന്നില്ലെന്ന് നേരത്തെ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പ്രതികരിച്ചിരുന്നു.