Latest News
കുഴല്‍ക്കിണറില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു
ഭോപാല്‍: കുഴല്‍ക്കിണറില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെയിലാണ് കുട്ടി കുഴല്‍ കിണറ്റില്‍ വീണത്. മധ്യപ്രദേശില്‍ ഉജ്ജയിന്‍ ജില്ലയിലെ ജോഗ്ഖേദി ഗ്രാമത്തിലായിരുന്നു സംഭവം.
10-12 അടി താഴെ തങ്ങിനിന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ തുറന്നുവെച്ച കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നെന്ന് ഭെറുഘര്‍ പൊലീസ് വ്യക്തമാക്കി.