CovidLatest NewsNationalNews

കോവിഡ് ചികിത്സയ്ക്ക് ഇനി ആയുർവേദവും യോഗയും, മാർഗരേഖ പുറത്ത്

ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണം ഉള്ളവരുമായ കോവിഡ് ബാധിതർക്ക് ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രാനുമതി. ഇതിനുള്ള മാർഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങൾ ചേർന്നു പുറത്തിറക്കി.കോവിഡ് ലക്ഷണങ്ങൾ കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും മാർഗരേഖയിൽ പറയുന്നത്.

തളർച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മാർഗരേഖയിൽ പറയുന്നു. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂർണമോ (1-3 ഗ്രാം) ഇളം ചൂടുവെള്ളത്തിൽ കഴിക്കാം. സമാനരീതിയിൽ ഗുളുചി(ചിറ്റമൃത്)-ഗണ വാടികയും കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കിൽ ഒരു മാസം കഴിക്കാം.

ലക്ഷണങ്ങളില്ലാത്ത രോഗബാധിതർക്ക് ഗുളുചി – ഗണ വാടി, ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവയും ചെറിയതോതിൽ രോഗം ബാധിച്ചവർക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യുമെന്ന് മാർഗരേഖ പറയുന്നു. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്ബോൾ തുടരേണ്ട കാര്യങ്ങളും മാർഗരേഖയിൽ വിസ്തരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാൻ നിർദേശിക്കാമെന്നും നടപടിക്രമത്തിൽ പറയുന്നു.

ലഘുവായ ലക്ഷണങ്ങളുള്ളവർ മഞ്ഞൾ, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു വായിൽക്കൊള്ളുക, ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേർത്തു തിളപ്പിച്ച വെള്ളവും വായിൽക്കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും നിർദേശിക്കുന്നുണ്ട്. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button