CovidLatest NewsNationalNews
ഇന്ത്യയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്, 81,484 പുതിയ രോഗികള്‍

ദില്ലി:രാജ്യത്തെ കൊവിഡ് മരണങ്ങൾ ഒരു ലക്ഷത്തിനടുത്ത്. ഇന്നലെ 1095 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 99,773 ആയി.രോഗ ബാധിതരുടെ എണ്ണം 64 ലക്ഷത്തിനടുത്ത് എത്തി. വ്യാഴാഴ്ച 81,484 പേർ കൂടി രോഗ ബാധിതരായി. ഇതുവരെ 63, 94,069 പേരാണ് രോഗ ബാധിതർ ആയത്. എന്നാൽ ഇവരിൽ 53 ലക്ഷത്തിലധികം പേരും രോഗമുക്തി നേടി.
53,52,078 പേർ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9, 42,217 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. മഹാരാഷ്ട്രയിൽ 16,476 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. തമിഴ്നാട് 5,688, കർണാടക 10,070, എന്നിങ്ങനെയാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം