ഇഡിയുടെ നോട്ടീസ് പ്രകാരം ഹാജരാകേണ്ടത് വ്യാഴാഴ്ച, രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചു, നാടകീയതയും, ഭയവും..

തിരുവനന്തപുരം/ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാ നായി മൂന്നാം തവണ നോട്ടീസ് നാക്കിയിരിക്കുന്നതിന്റെ അടിസ്ഥാന ത്തിൽ വ്യാഴാഴ്ച ഹാജരാകേണ്ടിയിരിക്കെ, മുഖ്യമന്ത്രിയുടെ അഡീഷ ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും നാടകീയ മായി ആശുപത്രിയിൽ ചികിത്സ തേടി. സ്വർണക്കടത്ത് കേസിൽ മറ്റന്നാ ൾ ഇ.ഡി ചോദ്യം ചെയ്യാനിരിക്കെയാണ് രവീന്ദ്രൻ ആശുപത്രി യിൽ ചികിത്സക്കെന്ന് പറഞ്ഞു പ്രവേശിച്ചിരിക്കുന്നത്. കൊവിഡിന് ശേഷം ആരോഗ്യപ്രശ്നങ്ങളുളളതുകൊണ്ടാണ് ചികിത്സ തേടിയതെന്ന് സി.എം രവീന്ദ്രൻ പറയുന്നു.
സ്വർണ കടത്തുമായി ബന്ധപെട്ടു കള്ളപ്പണം വെളുപ്പിച്ച സംഭവത്തി ലാണ് ഇ ഡി, രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം ആദ്യം നോട്ടീസ് നൽകിയ പിറകെ രവീന്ദ്രൻ കോവിഡ് സ്ഥിരീകരിച്ചതായി പറഞ്ഞു ആശുപത്രിയിൽ പ്രവേശിക്കുകയാ യിരുന്നു. കോവിഡ് നെഗറ്റിവ് ആയശേഷം വീണ്ടും നോട്ടീസ് നൽകുമ്പോൾ കോവിഡ് അനന്തര ചികിത്സക്കെന്ന് പറഞ്ഞു ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ ശേഷം വരെ കാത്തിരുന്ന ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞത് പ്രകാരം വ്യാഴാഴ്ച ഹാജരാകേ ണ്ടിയിരി ക്കുമ്പോഴാണ് കിടത്തി ചികിത്സ ആവശ്യമുണ്ടെന്നു പറഞ്ഞു വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നത്.