CovidKerala NewsLatest NewsLocal NewsNationalNews

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നെങ്കിൽ കോവിഡിനെ പിടിച്ചുകെട്ടാമായിരുന്നു.

ഹോമിയോ പ്രതിരോധ മരുന്ന് കൃത്യമായി വിതരണം ചെയ്തിരുന്നെങ്കിൽ കോവിഡിനെ തിരുവനന്തപുരത്ത് നേരത്തേ പിടിച്ചുകെട്ടാമായിരുന്നു വെന്ന് വൈദ്യമഹാസഭ. തിരുവനന്തപുരം ജില്ലയിൽ കോവിഡ് – 19 സാമൂഹ്യ വ്യാപനം ഉണ്ടായതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് അലോപ്പതി ഡോക്ടർമാർക്കും ഐ.എം.എ. ക്കും ഒഴിഞ്ഞു മാറാനാകില്ല. ആ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന് എതിരുനിന്നത് ഐ.എം.എ. ആണ്. ഇത് തികച്ചും രാജ്യദ്രോഹപ്രവർത്തനമാണ്. ആയൂർവേദ ഹോമിയോ പ്രതിരോധ മരുന്നു വിതരണത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഐ.എം.എ. അവസാനിപ്പിക്കണം. വൈദ്യമഹാസഭയാണ് നിലവിലുള്ള രോഗപ്രതിരോധത്തിനുള്ള മാർഗ്ഗം പോലും ജനങ്ങളുടെ മുന്നിൽ കൊട്ടിയടക്കപെട്ട ഐ.എം.എ.യെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്..

തിരുവനന്തപുരം ജില്ലയിൽ കരുംകുളം പഞ്ചായത്തിലെ പുല്ലുവിള, നഗരസഭയിൽ പെടുന്ന പൂന്തുറ, കഴക്കൂട്ടത്തെ മേനംകുളവുമായി ബന്ധപ്പെട്ട മേഖല എന്നിവിടങ്ങളിലാണ് കോവിഡ് 19 സാമൂഹ്യ വ്യാപനമുണ്ടായത്. ഈ പ്രദേശങ്ങളിൽ രോഗം പകരുന്നതിനു മുൻപ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ടില്ല. സാമൂഹ്യ വ്യാപനമുണ്ടായ കിഴക്കേകോട്ട അട്ടകുളങ്ങര രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റ്, മേനംകുളം കിൻഫ്ര പാർക്ക് എന്നിവിടങ്ങളിൽ ജോലി നോക്കുന്നത് 95 ശതമാനം വരുന്ന തമിഴ്നാട്ടുകാരായ ജീവനക്കാരാണ്. ഇവർക്കാർക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ടില്ല.
അതേസമയം പുല്ലുവിള തീരദേശ റോഡിനു മുകൾ ഭാഗത്തുള്ള മേഖലയിലെ ഹോമിയോ പ്രതിരോധ മരുന്നു കഴിച്ചവർക്ക് രോഗം വന്നിട്ടില്ലെന്ന കാര്യം ആർക്കുവേണമെങ്കിലും പരിശോധിക്കാം. പുല്ലുവിള, പൂന്തുറ മേഖലയിൽ ജോലി നോക്കുന്ന തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഹോമിയോ പ്രതിരോധ മരുന്ന് കഴിക്കുകയാണ്. പലരും പുറത്തു പറയുന്നില്ലെങ്കിലും അലോപ്പതി ഡോക്ടർമാരും ഹോമിയോ മരുന്നു കഴിച്ച് കോവിഡ് 19 പിടിപെടാതിരിക്കാൻ ശ്രമിക്കുകയാണ്.

ആയുഷ് വകുപ്പിനു കീഴിലെ ആയൂർവേദ പ്രതിരോധ മരുന്നു വിതരണം പൂർണ പരാജയമാണ്. തിരുവനന്തപുരത്ത് കുറച്ചു പത്രക്കാർക്ക് പ്രതിരോധ മരുന്ന് നൽകിയതല്ലാതെ മുഴുവൻ പോലീസുകാർക്കും അവർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലും പോലും പ്രതിരോധ മരുന്ന് എത്തിക്കാനായിട്ടില്ല. തമിഴ് നാട് സർക്കാർ ചിക്കുൻഗുനിയ പ്രതിരോധിക്കാനായി നൽകിയ നിലവേമ്പ് കഷായം എന്നു തമിഴിൽ വിളിക്കുന്ന കിരിയാത്ത് കഷായം നാട്ടുചികിത്സ അറിയാവുന്ന വീടുകളിൽ കഴിച്ചവർക്കും കോവിഡ് വന്നില്ല. തലമുറകളായി പനി പ്രതിരോധത്തിന് ഉപയോഗിക്കുന്ന പാരമ്പര്യ ചികിത്സാരീതികൾ സ്വീകരിച്ചവരേയും കോവിഡ് പിടികൂടിയില്ല എന്ന സത്യം ആർക്കും പരിശോധിച്ചാൽ മനസ്സിലാക്കാനാകും.

നാട്ടുകാർ മാത്രമല്ല, അലോപ്പൊതി ഡോക്ടർമാരുംകൂടി ഹോമിയോ ചികിത്സക്കു പിന്നാലെ പോകുന്നത് അലോപ്പതിയിൽ മരുന്നില്ലാത്തതിനാലാണ്. മരണഭയം വന്നാൽ അലോപ്പതി ഡോക്ടർ പോലും അശാസ്ത്രീയ മെന്ന് അവരുടെ സംഘടനയായ ഐ.എം.എ. പറയുന്ന ഹോമിയോ മരുന്ന് വാങ്ങിക്കഴിച്ചുപോകും. അതിനെ ഐ.എം.എ. അല്ല ആരായാലും കുറ്റപ്പെടുത്താൻ പാടില്ല.

രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയുള്ള ആയൂർേവേദ ആശുപത്രി ഒ.പി. സമയത്തിന് ആശുപത്രിയിൽ ഇരിക്കാതെ ദിവസം മൂന്നുമണിക്കൂർ വരെ കഷ്ടിച്ച് ആശുപത്രിയിലിരുന്ന് ശമ്പളം വാങ്ങിപ്പോകുന്ന സർക്കാർ ആയൂർവേദ ഡോക്ടർമാർ ചികിത്സയിലെന്ന പോലെ പ്രതിരോധ മരുന്നു വിതരണത്തിലും വലിയ പരാജയമായിരുന്നു. പക്ഷേ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം വിജയ സോപാനത്തിലേക്കു കയറുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് പരന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഐ.എം.എ. തയാറാകണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിരോധ മരുന്നു കഴിക്കാതാക്കിയതിന് ഐ.എം.എ. ജനങ്ങളോട് മാപ്പു പറയണമെന്നും വൈദ്യമഹാസഭ സംസ്ഥാന ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ , ജനറൽ കൺവീനർ വടകര ടി. ശ്രീനിവാസൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button