കേരളത്തിൽ 593 പേര്‍ക്ക് കൂടി കോവിഡ്,രണ്ട് മരണം

കേരളത്തിൽ 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 364 പേർക്കാണ് രോഗബാധയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം സ്വദേശികളായ അരുള്‍ദാസ് (70), ബാബുരാജ് (60) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം 173 , കൊല്ലം 53 , പാലക്കാട് 49 , എറണാകുളം 44 , ആലപ്പുഴ 42 , കണ്ണൂര്‍ 39 , കാസറഗോഡ് 29 , പത്തനംതിട്ട 28 , ഇടുക്കി 28 , കോഴിക്കോട് 26 , വയനാട് 26 , തൃശൂര്‍ 21 , മലപ്പുറം 19 , കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 204 പേര്‍ രോഗമുക്തരായി. കണ്ണൂര്‍ 38 , ആലപ്പുഴ 36 , മലപ്പുറം 26 , പാലക്കാട് 25 , പത്തനംതിട്ട 18 , തൃശൂര്‍ 11 , കാസര്‍ഗോഡ് 9 , കോഴിക്കോട് 9 , എറണാകുളം 9 , തിരുവനന്തപുരം 7 , കോട്ടയം 6 , ഇടുക്കി 6 , വയനാട് 4 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
സംസ്ഥാനത്ത് 6416 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 173,932 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6841 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18967 സാമ്പിളുകളാണ് പരിശോധിച്ചത്. ശനിയാഴ്ച 1053 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഹോട്സ്പോട്ടുകൾ 299. കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ എത്തി. ലോക്ഡൗണിനു മുൻപ് മറ്റു സ്ഥലങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിൻ ജീവിതരീതി ജനങ്ങൾ പിന്തുടർന്നു. രോഗികൾ പതിനായിരം കടന്നു. മരണനിരക്ക് കുറവാണ്.
സമ്പർക്കത്തിലൂടെ വ്യാപനം 60 ശതമാനത്തിൽ കൂടുതലാണ്. ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതലായി. നിരവധി ജില്ലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു. രോഗവ്യാപനത്തിനു നാല് ഘട്ടമാണുള്ളത്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി. ശാസ്ത്രീയമായ പരിഹാര മാർഗത്തിലേക്ക് നമ്മൾ പോയേ തീരൂ എന്ന അവസ്ഥായാണുള്ളത്.
സംസ്ഥാനത്തെ കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിൻ്റെ രണ്ടാം പാദത്തിലാണ്. മെയ് നാലിന് 499 രോഗികളും മൂന്ന് മരണങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്. ലോക്ക് ഡൗണിന് മുൻപ് കേരളത്തിന് പുറത്ത് കോവിഡ് വ്യാപനം ശക്തമായിരുന്നില്ല.
ലോകാരോഗ്യസംഘടന പറയുന്നത് നാല് തരത്തിലുള്ള ഘട്ടങ്ങളാണ് രോഗവ്യാപനത്തിനുള്ളത് എന്നാണ്. ഒന്ന് രോഗികളില്ലാത്ത അവസ്ഥ, രണ്ട് പുറത്തു നിന്നും ആളുകൾ വന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ, മൂന്ന് ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥ, മൂന്ന് വ്യാപകമായി സാമൂഹിക വ്യാപനം ഉണ്ടാകുന്ന അവസ്ഥ.
വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു.
ഗുരുതര രോഗമുള്ളവരെ വെൻ്റിലേറ്റർ, ഐസിയു സൗകര്യത്തോട് കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാകേന്ദ്രമായ ഫസ്റ്റ് ലൈൻ ട്രീൻമെന്റ് സെൻ്ററുകളിലും പ്രവേശിപ്പിക്കണം. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് തരം കോവിഡ് ആശുപത്രികളുണ്ട്. സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് ചികിത്സയ്ക്ക് അനുമതി നൽകി. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ അമ്പതിനായിരം കിടക്കകളോട് കൂടിയ കോവിഡ് കെയർ സെൻ്റർ നിർമ്മിക്കാൻ ശ്രമം തുടരുന്നു.
സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തിൽപ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാൻ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാൽ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്.