കൊവിഡ് വ്യാപനം രൂക്ഷമായി, തലസ്ഥാനത്ത് തീരദേശം അടച്ചു.
NewsKeralaLocal NewsHealth

കൊവിഡ് വ്യാപനം രൂക്ഷമായി, തലസ്ഥാനത്ത് തീരദേശം അടച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൊൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ശനിയാഴ്ച അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും. തീരപ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കുന്നതല്ല. ഇടവ-പെരുമാതുറ, വിഴിഞ്ഞം-പൊഴിയൂർ, പെരുമാതുറ- വിഴിഞ്ഞം, എന്നീ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുന്നുണ്ട്. അടച്ചുപൂട്ടലിന്റെ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
തിരദേശത്തെ രോഗബാധിതർക്ക് അവിടെ തന്നെ ചികിത്സ ഒരുക്കുന്നതിനാണ് ശ്രമം നടക്കുന്നത്. സമൂഹവ്യാപനമുണ്ടായ സ്ഥലത്ത് പരിശോധനയുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തലസ്ഥാനത്ത് തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് 16 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നത്. കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി കെ കെ ശൈലജ കൂടുതൽ സെന്ററുകൾ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. രോഗികൾ കുടുതലുള്ള പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിക്കാനാണ് നീക്കം. തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും പ്രദേശത്തും കർശനനിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.

Related Articles

Post Your Comments

Back to top button