CovidLatest NewsNationalNews

രാജ്യത്ത് രോഗബാധിതർ 68 ലക്ഷത്തിലേക്ക്,24 മണിക്കൂറിൽ 72,049 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷത്തിലേക്ക്. ചൊവ്വാഴ്ച മാത്രം 72,049 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 986 പേർ മരിച്ചു. ഇതോടെ ആകെ രോഗബാധിതർ 67.57 ലക്ഷമായി. ആകെ മരണം 1.04 ലക്ഷവും. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 57.44 ലക്ഷം ആളുകൾ രോഗമുക്തി നേടി.നിലവിൽ 9.07 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഇന്നലെ 11.99 ലക്ഷം പരിശോധനകളാണ് നടത്തിയത്. ആകെ 8.22 കോടി പരിശോധനകൾ രാജ്യത്ത് നടത്തിയെന്നും ഐസിഎംആർ അറിയിച്ചു.

ലോകത്ത് പ്രതിദിന രോഗബാധയിലും മരണ നിരക്കിലും ഇന്ത്യ തന്നെയാണ് മുന്നിൽ. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളള അമേരിക്കയിൽ ഇന്നലെ 43,660 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 790 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതുളള ബ്രസീലിൽ 30,454 പേർക്കാണ് ഇന്നലെ കൊവിഡ് കണ്ടെത്തിയത്. 798 പേരാണ് മരിച്ചത്. അമേരിക്കയിൽ ഇതുവരെ 77.22 ലക്ഷം ജനങ്ങൾക്കും ബ്രസീലിൽ 49.70 ലക്ഷം ജനങ്ങൾക്കുമാണ് അസുഖം ബാധിച്ചത്. യഥാക്രമം 2.15 ലക്ഷം, 1.47 ലക്ഷം എന്നിങ്ങനെയാണ് ഇരുരാജ്യങ്ങളിലെയും മരണനിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button