രാജ്യത്ത് കോവിഡ് ബാധിതര്‍ 72 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകള്‍

ന്യൂഡൽഹി; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 63509 കൊവിഡ് കേസുകളും 730 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 72,39,839 ലെത്തി. കൊവിഡിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി 1,10,586 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 63,01,927 പേർ ഇതിനകം കൊവിഡ് രോഗമുക്തി കൈവരിച്ചു. 8,26,876 പേരാണ് ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കെടുത്താൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 8764 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ 8522 കേസും 187 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 21 മരണങ്ങളാണുണ്ടായത്. എന്നാൽ മൊത്തം കൊവിഡ് കേസും മരണങ്ങളും പരിശോധിച്ചാൽ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഏറെ മുന്നിലാണ്.
മഹാരാഷ്ട്രയിൽ ഇതിനകം 40,701 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ 6293, കർണാടകയിൽ 10,123, തമിഴ്‌നാട്ടിൽ 10,371, യു പിയിൽ 6446, ഡൽഹിയിൽ 5854, ബംഗൾ 5744, തെലുങ്കാന 1241, ഗുജറാത്ത് 3584, രാജസ്ഥാൻ 1679, ചത്തീസ്ഗഢ് 1306, ഹരിയാന 1601, പഞ്ചാബ് 3984, മധ്യപ്രദേശ് 2671, ജമ്മു കശ്മീർ 1340, കേരളത്തിൽ 1046 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.