CovidDeathHealthLatest NewsLocal NewsNationalNews

ഇന്ത്യയിൽ വൈറസ് ബാധിതർ 13.36 ലക്ഷമായി, മരണം 31,358 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്പുതിയതായി 48,916 രോഗികൾ കൂടി. ഇന്ത്യയിലെ മൊത്തം കൊവിഡ്ബാധിതർ ഇതോടെ 13,36,861 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് 45,000ൽ ഏറെ കേസുകൾ പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്ര്ഹ്. വെള്ളിയാഴ്ച 49,310 പേർക്ക് രോഗം സ്ഥിരീകരിച്ചത് പ്രതിദിന വർധനയിലെ റെക്കോഡ് ആണ്. വ്യാഴാഴ്ച ആകട്ടെ 45,720 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ 24 മണിക്കൂറിലെ ക‍ണക്കിൽ 757 പേർ കൂടി രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചു. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഇത് കൂടി ചേരുമ്പോൾ 31,358 ആയി ഉയർന്നു. 4,56,071 പേരാണ് ഇപ്പോൾ രാജ്യത്തു ചികിത്സയിലുള്ളത്. 8.49 ലക്ഷം പേർ രോഗമുക്തരായി. 63 ശതമാനത്തിലേറെ റിക്കവറി നിരക്കും 2.3 ശതമാനം മരണനിരക്കുമാണ് രാജ്യത്ത് ഉള്ളത്. ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നുണ്ട്.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 9615 പുതിയ രോഗികളാണ് ഉണ്ടായത്. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 3,57,117 ആയിട്ടുണ്ട്. മുംബൈയിൽ1057 പുതിയ കേസുകളാണ് ഉള്ളത്. പൂനെ നഗരത്തിൽ 2011 പുതിയ രോഗികൾ പുതുതായി ഉണ്ടായി.
278 പേർ കൂടി സംസ്ഥാനത്തു കൊവിഡ് ബാധിച്ചു മരിച്ചു. മൊത്തം മരണസംഖ്യ 13,132. രണ്ടു ലക്ഷത്തോളം പേർ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം. 55.99 ശതമാനമാണ് മഹാരാഷ്ട്രയിലെ റിക്കവറി നിരക്ക്. മരണനിരക്ക് 3.68 ശതമാനം.

6785 പുതിയ കേസുകൾ കൂടിയായതോടെ തമിഴ്നാട്ടിലെ മൊത്തം രോഗബാധിതർ രണ്ടു ലക്ഷത്തിനടുത്തെത്തി. 88 പേരാണ് വെള്ളിയാഴ്ച മരിച്ചത്. മൊത്തം മരണസംഖ്യ 3320. മൊത്തം രോഗികൾ 1,99,749. ഡൽഹിയിലെ മൊത്തം രോഗബാധിതർ 1,28,389 ആണ്. പുതിയ 1,025 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണസംഖ്യ 3,777. അയ്യായിരത്തിലേറെ പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ച കർണാടകയിൽ രോഗബാധിതർ 85,000 കടന്നു. അവസാന 24 മണിക്കൂറിനിടെ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം പേർ മരിച്ചതും കർണാടകയിലാണ്. 108 പേരാണ് കർണ്ണാടകയിൽ മരണപ്പെട്ടത്. ഉത്തർപ്രദേശിൽ 59, ആന്ധ്രയിൽ 49, പശ്ചിമ ബംഗാളിൽ 35, ഡൽഹിയിൽ 32, ഗുജറാത്തിൽ 26 പേർ വീതവും വെള്ളിയാഴ്ച കൊവിഡ് ബാധയിൽ മരണപെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button