Kerala NewsLatest NewsUncategorized
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി റദ്ദാക്കി; ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: ഏറെ വിവാദമായ സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80: 20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന നിലവിലുള്ള സംസ്ഥാന സർക്കാരിന്റെ 2015ലെ ഉത്തരവാണ് കോടതി റദ്ദുചെയ്തത്. ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് അനുപാതം നിശ്ചയിക്കാൻ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചു.
അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് 2015ലെ സർക്കാരിന്റെ ഉത്തരവിൽ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണം.